പന്തല്ലൂര്‍: അയ്യന്‍കൊല്ലിക്ക് സമീപം മുരുക്കംപാടി കറുത്താട്, വട്ടക്കൊല്ലി, കോട്ടപ്പടി ആദിവാസി കോളനികളില്‍ ആവശ്യമായ അടിസ്ഥാനസൗകര്യങ്ങളുടെ കണക്കെടുപ്പ് നടത്തി. കുടിവെള്ളം, വീട്, ശൗചാലയം തുടങ്ങി യാതൊരു സൗകര്യങ്ങളുമില്ലാത്ത കോളനികളിലെ ആദിവാസികുടുംബങ്ങളെ മുഖ്യധാരയിലേക്ക് കൊണ്ടുവരാനുള്ളതിന്റേയും ശ്രമമാണിത്. സര്‍ക്കാറിനെതിരെ ആദിവാസികളെ സംഘടിപ്പിക്കാനുള്ള മാവോവാദികളുടെ ശ്രമം പരാജയപ്പെടുത്തുന്നതിനുമായാണ് സര്‍വ്വെ നടത്തുന്നത്.

നീലഗിരി ജില്ലാ ഡെപ്യൂട്ടി കളക്ടര്‍ കാര്‍ത്തികേയന്റെ നേതൃത്വത്തില്‍ രണ്ട് സംഘങ്ങളായി തിരിഞ്ഞാണ് കണക്കെടുപ്പ് നടത്തിയത്. ഗൂഡല്ലൂര്‍ പന്തല്ലൂര്‍ താലൂക്കുകളിലെ താലൂക്ക് സപ്ലൈ ഓഫീസര്‍മാരായ റഹ്മാന്‍, ശരവണന്‍ എന്നിവര്‍ കണക്കെടുപ്പ് സംഘങ്ങളെ അനുഗമിച്ചു.