മാനന്തവാടി: കോറോം സെയ്ന്റ് മേരീസ് ഓര്‍ത്തഡോക്‌സ് പള്ളിയില്‍ പരുമല തിരുമേനിയുടെ 115-ാം ഓര്‍മപ്പെരുന്നാള്‍ 12 മുതല്‍ 14 വരെ ആഘോഷിക്കുമെന്ന് സംഘാടകര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. 12-ന് രാവിലെ 9.30-ന് കൊടിയേറ്റം നടത്തും. 13-ന് വൈകുന്നേരം 7.30-ന് ബൈബിള്‍ കണ്‍വെന്‍ഷന്‍, 14-ന് രാവിലെ ഒമ്പതിന് മൂന്നിന്മേല്‍ കുര്‍ബാന, 11-ന് പ്രദക്ഷിണം എന്നിവയും ഉണ്ടാകും.

ഓര്‍മപ്പെരുന്നാളിനോടനുബന്ധിച്ച് 12-ന് രാവിലെ പത്തിന് പള്ളിയിലെ യുവജനപ്രസ്ഥാനവും കോഴിക്കോട് സെയ്ന്റ് ജോര്‍ജ് ചാരിറ്റി മെഡിക്കല്‍ ക്ലിനിക്കുംചേര്‍ന്ന് സൗജന്യ മെഡിക്കല്‍ ക്യാമ്പ് നടക്കും. കോഴിക്കോട് മെഡിക്കല്‍കോളേജിലേയും മറ്റു പ്രമുഖ ആസ്​പത്രികളിലേയും ഡോക്ടര്‍മാര്‍ രോഗികളെ പരിശോധിച്ച് മരുന്നുകള്‍ നല്‍കും.

തൊണ്ടര്‍നാട് ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് പി.എ. ബാബു മെഡിക്കല്‍ ക്യാമ്പ് ഉദ്ഘാടനം ചെയ്യും. മെഡിക്കല്‍ ക്യാമ്പില്‍ പങ്കെടുക്കുന്നവര്‍ മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യണം. ഫോണ്‍: 9947740606, 9048805130.

ജനറല്‍ കണ്‍വീനര്‍ സണ്ണി മാടമ്പുറത്ത്, ഫാ ജോണ്‍ നടയത്തുംകര, ബിനോയ് നാരുവേരില്‍ തുടങ്ങിയവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.