കോട്ടത്തറ: ഗ്രാമപ്പഞ്ചായത്ത് ലൈഫ് മിഷന്‍ ഗുണഭോക്തൃ ലിസ്റ്റ് പ്രസിദ്ധീകരിച്ചു. അപ്പീല്‍ പരിഗണിച്ചവരുടെയും നിരസിച്ചവരുടെയും ലിസ്റ്റ് പരിശോധനയ്ക്കായി ലഭിക്കും. ആക്ഷേപങ്ങള്‍ സെപ്റ്റംബര്‍ 16 വരെ ജില്ലാ കളക്ടര്‍ക്ക് സമര്‍പ്പിക്കാവുന്നതാണ്. വിവരങ്ങള്‍ http://lsgkerala.in/kottatharapanchayat/ വെബ്‌സൈറ്റില്‍ ലഭിക്കും.ലാബ് ടെക്‌നീഷ്യന്‍ നിയമനം

നിരവില്‍പ്പുഴ:
തൊണ്ടര്‍നാട് ഗ്രാമപ്പഞ്ചായത്തിന്റെ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി ലാബ് ടെക്‌നീഷ്യനെ നിയമിക്കുന്നു. കൂടിക്കാഴ്ച സെപ്റ്റംബര്‍ 15-ന് രാവിലെ 10-ന് ഗ്രാമപ്പഞ്ചായത്ത് ഓഫീസില്‍ നടക്കും. ഡയറക്ടറേറ്റ് ഓഫ് മെഡിക്കല്‍ എജ്യുക്കേഷനില്‍ രജിസ്റ്റര്‍ചെയ്തിട്ടുള്ള നിശ്ചിത യോഗ്യതയുള്ളവര്‍ അസ്സല്‍ രേഖകള്‍ സഹിതം ഹാജരാകണം.