പ്ലസ് ടു വിദ്യാര്‍ഥിനി തൂങ്ങിമരിച്ച നിലയില്‍
മാനന്തവാടി: സ്‌കൂള്‍ വിദ്യാര്‍ഥിനിയെ വീട്ടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. താഴെയങ്ങാടി വിജയ ഭവനിലെ വിജയന്റെയും വസന്തയുടെയും മകള്‍ ആര്യയാണ് (17) മരിച്ചത്. പയ്യംപള്ളി സെന്റ് കാതറിന്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പ്ലസ് ടു വിദ്യാര്‍ഥിനിയാണ്. സഹോദരന്‍: അഖില്‍.
തൂങ്ങിമരിച്ച നിലയില്‍
ഗൂഡല്ലൂര്‍: നന്തട്ടി ജോണ്‍സന്റെ ഭാര്യ പൂങ്കൊടി (20) യെ വീട്ടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. തിങ്കളാഴ്ച രാവിലെയാണ് മരിച്ച നിലയില്‍ കണ്ടത്. ജോണ്‍സണ്‍ പന്തല്ലൂര്‍ ഇന്‍ഡ്‌കോ ഫാക്ടറി ജീവനക്കാരനാണ്. ഗൂഡല്ലൂര്‍ പോലീസ് ഇന്‍ക്വസ്റ്റ് നടത്തി. രണ്ട് മക്കളുണ്ട്.
ദേവകി
സുല്‍ത്താന്‍ ബത്തേരി: നാഗരംചാല്‍ പരേതനായ വെട്ടംപടിക്കല്‍ കൃഷ്ണന്റെ ഭാര്യ ദേവകി (82) അന്തരിച്ചു. മക്കള്‍: പരമേശ്വരന്‍, പത്മനാഭന്‍, ഗോപിദാസന്‍, മോഹന്‍ദാസ്, രാധാകൃഷ്ണന്‍, കോമള, രമണി, പ്രസന്ന (ബത്തേരി ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍). മരുമക്കള്‍: രുഗ്മിണി, ശശീന്ദ്രന്‍, ശകുന്തള, റീന, സുഭദ്ര, സുകുമാരന്‍, ഗോപാലന്‍, ശശീന്ദ്രന്‍.
നാരായണന്‍
തൃക്കൈപ്പറ്റ: മുണ്ടുപാറക്കുന്ന് നൂറേക്കര്‍ ചെമ്പോത്തുംമാര്‍തൊടിയില്‍ സി.കെ. നാരായണന്‍ (67) അന്തരിച്ചു. ഭാര്യ: ഉര്‍വശി. മക്കള്‍: ശശീന്ദ്രന്‍, ശാരദ, ശ്യാമള, രജനി, ശ്രീനിവാസന്‍, സുരേഷ്. മരുമക്കള്‍: ബാലന്‍, രാജന്‍, മനോജ്, രാധ, അനിത, യശോദ. ശവസംസ്‌കാരം ചൊവ്വാഴ്ച പത്തു മണിക്ക് വീട്ടുവളപ്പില്‍.
പാറുക്കുട്ടി
മാനന്തവാടി: മുളിത്തോട് കുനിക്കരച്ചാല്‍ കുഴിപ്പാനിയില്‍ പരേതനായ രാമന്റെ ഭാര്യ പാറുക്കുട്ടി (85) അന്തരിച്ചു. മക്കള്‍: ലീല, പത്മിനി, ബാലകൃഷ്ണന്‍, വിജയന്‍, പുഷ്പ, പരേതരായ സോമന്‍, സുരേന്ദ്രന്‍. മരുമക്കള്‍: കൗസല്യ, വേലായുധന്‍, ശോഭ, ചന്ദ്രിക, ദേവി, സുഭാഷ്, പരേതനായ കുമാരന്‍.