SHOW MORE NEWS

മത്തായി
സുല്‍ത്താന്‍ബത്തേരി:
കല്ലൂര്‍ കല്ലുമുക്ക് കുമ്പപ്പിള്ളില്‍ മത്തായി (86) അന്തരിച്ചു. ഭാര്യ: ത്രേസ്യ. മക്കള്‍: ബേബി, ജോണി, ജെയിന്‍, ജോഷി, മോന്‍സി, എല്‍സി, ആനീസ്, മേരി. മരുമക്കള്‍: ഓനച്ചന്‍, അഗസ്റ്റിന്‍, സാലി, ലില്ലി, ഷാന്റി, ലിത, ജിന്‍ഷ. ശവസംസ്‌കാരം വെള്ളിയാഴ്ച പത്തുമണിക്ക് കല്ലൂര്‍ സെന്റ് ജോര്‍ജ് കത്തോലിക്കാ പള്ളി സെമിത്തേരിയില്‍.

ഏലിക്കുട്ടി
മാനന്തവാടി:
തോണിച്ചാല്‍ ചൂണ്ടയില്‍ ഏലിക്കുട്ടി (94) അന്തരിച്ചു. മകള്‍: റോസക്കുട്ടി, മരുമകന്‍: ജോണ്‍. ശവസംസ്‌കാരം വെള്ളിയാഴ്ച രാവിലെ പത്തിന്. തോണിച്ചാല്‍ സെന്റ് സെബാസ്റ്റ്യന്‍സ് പള്ളി സെമിത്തേരിയില്‍.

ജോര്‍ജ്
മാനന്തവാടി:
കാരയ്ക്കാമല പുല്‍പ്പറമ്പില്‍ ജോര്‍ജ് (57) അന്തരിച്ചു. ഭാര്യ: മേരി, മക്കള്‍. ജിനു, ശില്പ, മരുമകന്‍: ഷിജു. ശവസംസ്‌കാരം വെള്ളിയാഴ്ച പത്തിന് കാരയ്ക്കാമല സെന്റ് മേരീസ് പള്ളി സെമിത്തേരിയില്‍.

ഏലിക്കുട്ടി
തോണിച്ചാല്‍:
ചൂണ്ടനായില്‍ ഏലിക്കുട്ടി (94) അന്തരിച്ചു. മകള്‍: റോസക്കുട്ടി. മരുമകന്‍: ജോണ്‍. ശവസംസ്‌കാരം വെള്ളിയാഴ്ച പത്തുമണിക്ക് തോണിച്ചാല്‍ സെന്റ് സെബാസ്റ്റ്യന്‍സ് പള്ളിസെമിത്തേരിയില്‍.

ഹലീമ
ഗൂഡല്ലൂര്‍:
ചേരമ്പാടി കോരഞ്ചാല്‍ പരേതനായ വയലില്‍ അബുവിന്റെ ഭാര്യ ഹലീമ (80) അന്തരിച്ചു. മക്കള്‍: ഫാത്തിമ, ആയിഷ, ഖദീജ, നബീസ, ഹൈദരാലി, സുബൈദ, സൈനബ, ഖമറുദ്ദീന്‍, മൈമൂന, ആരിഫ, സുഹൈറ, നസീമ. മരുമക്കള്‍: ബീരാന്‍, കുഞ്ഞുമുഹമ്മദ്, പരേതനായ കുഞ്ഞുമുഹമ്മദ്, സുബൈദ, കാദര്‍, മുഹമ്മദലി, നദ്മുല്‍നിസ, അബ്ദുറഹ്മാന്‍, ഷംസുദ്ദീന്‍, ഇബ്രാഹിം, നാസര്‍.

വര്‍ക്കി
പന്തിപ്പൊയില്‍:
നരിപ്പാറ കക്കുഴി വര്‍ക്കി (94) അന്തരിച്ചു. ഭാര്യ: റോസമ്മ. മക്കള്‍: ത്രേസ്യ. അന്ന, ആഗ്നസ്, മോളി, റീന, ജോണി. മരുമക്കള്‍: ഉലഹന്നാന്‍, ഔസേപ്പ്, ജോര്‍ജ്, ജോസഫ്, ജോയി, ചിന്നമ്മ.

സുല്‍ത്താന്‍ബത്തേരി: കുപ്പാടി ആറുകണ്ടത്തില്‍ നാണു (ബേക്കറി നാണു-92) അന്തരിച്ചു. മക്കള്‍: അരവിന്ദന്‍, പുഷ്‌കരന്‍, പുഷ്പ. മരുമക്കള്‍: ഉഷ, ഷൈല.

മുഹമ്മദ്
ഗൂഡല്ലൂര്‍:
ദേവര്‍ഷോല കുന്നുമ്മല്‍ മുഹമ്മദ് (80) അന്തരിച്ചു. ഭാര്യ: പരേതയായ ബിജ്ജുമ്മ, മക്കള്‍: നൂര്‍ജഹാന്‍, ജമീല, റുക്കിയ, മുസ്തഫ, ബാദുഷ, സൈഫുന്നിസ, റഹ്മത്ത്, ഷാനവാസ്, അബ്ബാസ്.

മീനങ്ങാടി: കോഴിക്കോട്-കൊല്ലഗല്‍ ദേശീയ പാതയില്‍ ലോറിയിടിച്ച് സ്‌കൂട്ടര്‍ യാത്രക്കാരിയായ യുവതി മരിച്ചു.
കെ.എസ്.എഫ്.ഇ. മീനങ്ങാടി ശാഖയിലെ ജീവനക്കാരിയും അമ്പലവയല്‍ നെല്ലാറച്ചാല്‍ നടുവീട്ടില്‍ കോളനിയിലെ അജീഷിന്റെ ഭാര്യയുമായ സുനിത (23) യാണ് മരിച്ചത്. 54 ജങ്ഷനില്‍ ചൊവ്വാഴ്ച അഞ്ചുമണിയോടെയായിരുന്നു അപകടം.
സുനിത ജോലികഴിഞ്ഞ് മീനങ്ങാടിയില്‍ നിന്ന് അമ്പലവയലിലേക്കു മടങ്ങും വഴിയാണ് അപകടമുണ്ടായത്. ദേശീയപാതയില്‍നിന്ന് അമ്പലവയല്‍ റോഡിലേക്കു തിരിയുമ്പോള്‍ സുല്‍ത്താന്‍ ബത്തേരി ഭാഗത്തേക്കു പോവുകയായിരുന്ന ലോറി ഇടിച്ചു വീഴ്ത്തുകയായിരുന്നു. ലോറിയുടെ പിന്‍ചക്രങ്ങള്‍ക്കടിയില്‍പെട്ട സുനിത തത്ക്ഷണം മരിച്ചു. എട്ടുമാസം മുന്‍പാണ് ഇന്ത്യന്‍ റെയില്‍വേയില്‍ ജോലിചെയ്യുന്ന അജീഷുമായി സുനിതയുടെ വിവാഹം നടന്നത്.

വീണുപരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു
പുല്പള്ളി:
വീണുപരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. പെരിക്കല്ലൂര്‍ പാതിരി പഴമ്പള്ളി സദാശിവന്റെ മകന്‍ സനീഷ് (32) ആണ് മരിച്ചത്. ഒരാഴ്ചമുമ്പ് വീടിനടുത്തെ തിണ്ടില്‍ത്തട്ടി വീഴുകയായിരുന്നു. കോഴിക്കോട് മെഡിക്കല്‍ കോളേജ് ആസ്​പത്രിയില്‍ ചികിത്സയിലായിരുന്നു. ഭാര്യ: വിജിത. മക്കള്‍: അനുഷ, അനിഷ. ശവസംസ്‌കാരം ബുധനാഴ്ച 10-ന് വീട്ടുവളപ്പില്‍.

SHOW MORE NEWS