സത്യഭാമയുടെ ആയിരം കവിതകള്‍

ഒറ്റപ്പാലം: വീട്ടുജോലിക്കാരിയായ പട്ടാമ്പി സ്വദേശിനി സത്യഭാമ കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ എഴുതിയത് ആയിരത്തിലധികം കവിതകളാണ്. അഞ്ചാം ക്ലാസ് വിദ്യാഭ്യാസം മാത്രമുള്ള സത്യഭാമയുടെ ആദ്യ കവിതാ സമാഹാരവും പുറത്തിറങ്ങി. വാക്കുകളാണ് സത്യഭാമയ്ക്ക് കൂട്ട്. പകല്‍ മുഴുവന്‍ നീളുന്ന ജോലിത്തിരക്കിനിടയില്‍ കിട്ടുന്ന ഈരടികള്‍ അവര്‍ സൂക്ഷിച്ച് വെക്കും. രാത്രിയില്‍ അവ കോര്‍ത്തുവെച്ച് കവിതയാക്കും. അടുക്കളയിലെ പാത്രങ്ങള്‍ക്കിടയിലും അടുപ്പിലും അലക്കു കല്ലിലും സത്യഭാമ കവിത കണ്ടെത്താന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങളേറെയായി. അഞ്ചാം ക്ലാസ് വിദ്യാഭ്യാസം മാത്രമുള്ള ഈ അന്‍പത്തിനാല് വയസുകാരി ഇതുവരെ എഴുതിയത് ആയിരത്തിലേറെ കവിതകള്‍.

 

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.