സൗദിയിലെ പുരുഷമേധാവിത്വത്തിനെതിരെ ആഞ്ഞടിച്ച് ഒരു വീഡിയോ

യാഥാസ്ഥിതികമായ നിലപാടുകളിലൂന്നിയ നിയന്ത്രണങ്ങളാണ് സൗദിയില്‍ സ്ത്രീകള്‍ക്കുമേലുള്ളത്. പൊതുസ്ഥലങ്ങളിലൂടെയുള്ള സ്വതന്ത്ര വിഹാരത്തിന് സ്ത്രീകള്‍ക്ക് അനുവാദമില്ല. ഈ നിലപാടുകളോടുള്ള പ്രതിഷേധമാണ് അടുത്തിടെ പുറത്തിറങ്ങിയ ഹുവാജിസ് എന്ന വീഡിയോ. ഇതില്‍ നൃത്തം ചെയ്യുന്നു, പാട്ടുപാടുന്നു, സ്‌കേറ്റ് ചെയ്യുന്നു, വാഹനമോടിക്കുന്നു, അങ്ങനെ തങ്ങളെ അനുവദിച്ചിട്ടില്ലാത്ത പലതും. നിറമുള്ള കുപ്പായങ്ങളാണ് ഇവര്‍ ധരിച്ചിരിക്കുന്നത്. 

 പുരുഷന്മാരുടെ കൈകളില്‍ നിന്നും ഞങ്ങളെ രക്ഷിക്കാന്‍ ദൈവത്തിനു മാത്രമേ സാധിക്കൂ... പുരുഷന്മാര്‍ ഞങ്ങളെ മാനസിക രോഗികളാക്കുകയാണ്... എന്നിങ്ങനെ പുരുഷമേധാവിത്വത്തിനെതിരെ ആഞ്ഞടിച്ചുകൊണ്ടാണ് പാട്ടിലെ വരികളും.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.