വേറിട്ട മാതൃകയായി ഡോ: സന സാജന്‍

തലസീമിയ ബാധിതരായ രോഗികള്‍ക്ക് ചികിത്സ സഹായം നല്‍കാന്‍ ചിത്ര പ്രദര്‍ശനം നടത്തുകയാണ് ഡോക്ടര്‍ സനാ സാജന്‍. ആലിഫ് ഫെസ്റ്റിവല്‍ ഓഫ് ആര്‍ട്‌സ് എന്ന പേരിലൊരുക്കിയ ചിത്രപ്രദര്‍ശനത്തിന് ലഭിക്കുന്ന വരുമാനം സന ജീവകാരുണ്യത്തിനായി നീക്കിവെക്കും. ചിത്രകല സനയ്ക്ക് ഉപജീവനത്തിന്റെ മാര്‍ഗമല്ല. ചെറുപ്പം മുതലുള്ള താത്പര്യമാണ് പെയിന്റിങ്ങിലേക്ക് അവരെ ആകര്‍ഷിച്ചത്. ചെറുപ്പം മുതല്‍ കണ്ടു കൊണ്ടിരുന്ന കാഴ്ചകളാണ് ചിത്രങ്ങളിലുള്ളതെന്ന് സന പറയുന്നു. സ്ത്രീ ശാക്തീകരണത്തിന്റെ വരകളും കൂട്ടത്തിലുണ്ട്.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.