ചരിത്രനിര്‍മിതികളുടെ സൂക്ഷിപ്പുകാരി കേരളത്തില്‍

ചരിത്രപ്രാധാന്യമുള്ള നിര്‍മ്മിതികളെ മികച്ച രീതിയില്‍ സംരക്ഷിക്കുന്നതിന്റെ രസതന്ത്രം പങ്കുവയ്ക്കുകയാണ് പ്രമുഖ കണ്‍സര്‍വേഷന്‍ ആര്‍ക്കിടക്ട് ഗുര്‍മീത് റായ്. ശാസ്ത്രീയമായ അറിവുകള്‍ക്കൊപ്പം പൗരാണിക സംസ്‌കൃതിയെ കുറിച്ചുള്ള അവബോധവും ഉണ്ടെങ്കില്‍ മാത്രമേ വര്‍ഷങ്ങള്‍ പഴക്കമുള്ള നിര്‍മ്മിതികളുടെ സംരക്ഷണം സാധ്യമാകൂ. സമാധാനം കൊണ്ടുവരുന്നതില്‍ സംസ്‌കാരത്തിന്റെ പ്രാധാന്യം ഏറെ വലുതാണെന്നും പ്രശസ്ത ഫോട്ടോഗ്രാഫര്‍ രഘു റായിയുടെ പത്‌നികൂടിയായ ഗുര്‍മീത് പറഞ്ഞു. സംസ്ഥാനത്തെ തച്ചുശാസ്ത്ര മികവും, പൗരാണിക സംസ്‌കൃതിയും മറ്റും അടുത്തറിയുന്നതിനാണ് പ്രമുഖ കണ്‍സര്‍വേഷന്‍ ആര്‍ക്കിടെക്ടായ ഗുര്‍മീത് റായ് കേരളത്തിലെത്തിയത്.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.