മിനിസ്‌ക്രീനിലെ ദഗ്ഗുബാട്ടി

തെലുങ്കു സിനിമാലോകം കീഴടക്കിയ കോഴിക്കോടിന്റെ സ്വന്തം സുന്ദര വില്ലന്‍, വിന്‍സന്റ് കുടുംബത്തിലെ ഇളംമുറക്കാരന്‍, യാത്രകളെ ഇഷ്ടപ്പെടുന്ന ബുള്ളറ്റ് റൈഡര്‍, അതിലുപരി കോഴിക്കോടന്‍ രുചികളെ പെരുത്തിഷ്ടപ്പെടുന്ന ഒന്നാന്തരമൊരു ഭക്ഷണപ്രിയന്‍.. റോണ്‍സണ്‍ വിന്‍സെന്റ് ഇങ്ങനെയൊക്കെയാണ്. പക്ഷേ റോണ്‍സണ്‍ വിന്‍സെന്റ് എന്ന പേര് മലയാളി വീട്ടമ്മമാര്‍ക്ക് അത്ര പരിചയം കാണില്ല. കാരണം അവര്‍ക്കെല്ലാം റോണ്‍സണ്‍ നന്ദനാണ്. വില്ലത്തരം ജന്മസ്വഭാവമായ ഭാര്യയുടെ കള്ളക്കളികള്‍ മനസ്സിലാക്കാത്ത ഒരു പാവം ഭര്‍ത്താവായി മിനിസ്‌ക്രീന്‍ കീഴടക്കിയ സീരിയിലിലെ നായകന്‍. നന്ദനെന്ന കഥാപാത്രത്തിലൂടെ റോണ്‍സണ്‍ അവരുടെ പ്രിയപ്പെട്ട മകനും മരുമകനുമെല്ലാം ആയിക്കഴിഞ്ഞിരിക്കുന്നു. 

അഭിനയവും സാഹസികതയും ഫാഷന്‍ ഡിസൈനിങ്ങും അങ്ങനെ ക്രിയാത്മകമായ എന്തും ഇഷ്ടപ്പെടുന്ന തനി മലബാറുകാരനായ റോണ്‍സണിന്റെ വിശേഷങ്ങളിലേക്ക്.. 

കൂടുതല്‍ വായിക്കാം: ലാലേട്ടനെ പോലെ വില്ലനായൊരു എന്‍ട്രിയാണ് സ്വപ്നം

 

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.