ഡ്രൈവർ സീറ്റിൽ നിന്ന് ഡിഫൻസിലേയ്ക്ക്

ഒരു സാധാരണക്കാരനില്‍ നിന്നും ഒരു താരത്തിലേക്കുള്ള വളര്‍ച്ച അടയാളപ്പെടുത്തുന്നതാണ് അനസ് എടത്തൊടികയെന്ന മലയാളി ഫുട്ബോള്‍ താരത്തിന്റെ ജീവിതം. എതിരാളികളുടെ മുന്നേറ്റങ്ങള്‍ ഗോള്‍പോസ്റ്റിലെത്തും മുമ്പെ പിഴവറ്റ ടാക്ലിങ്ങിലൂടെ നിഷപ്രഭമാക്കുന്ന പ്രതിരോധതാരം. നിലവില്‍ ഇന്ത്യന്‍ ഫുട്ബോളിലെ പ്രതിരോധനിരക്കാരുടെ പട്ടികയില്‍ അനസിന്റെ സ്ഥാനം ഒന്നാമതു തന്നെയാണ്. ഐ.എസ്.എല്ലില്‍ ഡല്‍ഹി ഡൈനാമോസിന്റെ ഡിഫന്‍സില്‍ പുറത്തെടുത്ത കളിമികവ് തന്നെ മതി അനസെന്ന ഫുട്ബോളറെ വിലയിരുത്താന്‍. മലപ്പുറം കൊണ്ടോട്ടി സ്വദേശിയായ അനസ് കളിജീവിതത്തെ കുറിച്ചും കളിക്കപ്പുറത്തെ ജീവിതത്തെ കുറിച്ചും മാതൃഭൂമി ഡോട്ട് കോമിന്റെ യുവേഴ്സ് ട്രൂലിയിലൂടെ പങ്കുവെയ്ക്കുന്നു. 

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.