ഇത് സോളാര്‍ അന്വേഷണ റിപ്പോര്‍ട്ടോ സരിതാ റിപ്പോര്‍ട്ടോ - ഉമ്മന്‍ ചാണ്ടി

സര്‍ക്കാരിനും സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിനുമെതിരെ രൂക്ഷവിമര്‍ശനമായി മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് വന്നതിനു ശേഷമുള്ള, കേസ് എടുക്കുന്നതുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ നടപടികള്‍ സുതാര്യമായിരുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. തിരുവനന്തപുരത്ത് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ബന്ധപ്പെട്ട വകുപ്പുകള്‍ പോലും കാര്യങ്ങള്‍ അറിഞ്ഞില്ല. ഒരു നടപടിയിലും ആശങ്കയില്ല. ഒന്നും മറച്ചുവയക്കാനുമില്ല. കമ്മീഷന് എല്ലാ പിന്തുണയും നല്‍കിയിരുന്നു. വീണ്ടും വീണ്ടും എക്സ്റ്റന്‍ഷന്‍ ചോദിച്ചിട്ടും നല്‍കുകയാണ് ചെയ്തത്. കമ്മീഷനെ വച്ചതിന്റെ ഉത്തരവാദദിത്വം ഏറ്റെടുക്കുന്നു. കഴിഞ്ഞ തിരഞ്ഞെടുപ്പിന്റെ ഘട്ടത്തിലാണ് കത്ത് വിവാദമാവുന്നത്.  കത്ത് കൃത്രിമമായുണ്ടാക്കിയതാണെന്ന് അന്നേ പൂര്‍ണബോധ്യമുണ്ടായിരുന്നു. റിപ്പോര്‍ട്ടിന്റെ ഒരു വോളിയം മുഴുവന്‍ ഒപ്പിടാതെ വച്ചിരിക്കുകയാണ്. അത് യാദൃശ്ചികമാണോ മറ്റെന്തെങ്കിലും ഉദ്ദേശമുണ്ടോ എന്ന് അറിയണം. തിരിമറി ഉണ്ടോയെന്ന് ചോദിച്ചാല്‍ അറിയില്ല. എന്നാല്‍ അങ്ങനെ ഉണ്ടെങ്കില്‍ അത് ഗുരുതരമായ പ്രശ്‌നമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.