നഗരഹൃദയത്തിലേക്ക് മെട്രോ

കൊച്ചി മെട്രോയുടെ രണ്ടാം റീച്ച് ഉദ്ഘാടനച്ചടങ്ങുകള്‍ എറണാകുളം ടൗണ്‍ഹാളില്‍ നടന്നു. കേന്ദ്രമന്ത്രി ഹര്‍ദീപ് സിങ് പുരിയുടെ സാന്നിധ്യത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനാണ് രണ്ടാം റീച്ച് ഉദ്ഘാടനം ചെയ്തത്. ഇതൊരു നാഴികക്കല്ലാണെന്ന് ഹര്‍ദീപ് സിങ്പുരി പറഞ്ഞു. അടുത്ത രണ്ടോ മൂന്നോ വര്‍ഷത്തിനകം രാജ്യത്തെ മെട്രോ സംവിധാനം 600 കിലോമീറ്ററിലേക്കെത്തുമെന്നും അദ്ദേഹം ടൗണ്‍ഹാളില്‍ നടന്ന ചടങ്ങില്‍ ചൂണ്ടിക്കാട്ടി. മെട്രോ റെയിലിന്റെ അടുത്തഘട്ടത്തിനായുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ഇ.ശ്രീധരന്‍, ഗതാഗതമന്ത്രി തോമസ് ചാണ്ടി, കെ.എം.ആര്‍.എല്‍. എം.ഡി ഏലിയാസ് ജോര്‍ജ്, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, ഹൈബി ഈഡന്‍ എം.എല്‍.എ, കെ.വി.തോമസ് മുതലായവര്‍ ചടങ്ങില്‍ പങ്കെടുത്തു.

 

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.