ഞാനും ഒരമ്മയല്ലേ; മുഴങ്ങണം ഈ വാക്ക് ജിഷ്ണുവിന്‌ നീതി കിട്ടുവോളം

കോഴിക്കോട്: ദിവസങ്ങള്‍ക്ക് മുന്നെ തോളില്‍ ബാഗുമായി കോളേജിലേക്ക് പോയ തന്റെ മകന്റെ ചേതനയറ്റ ശരീരം വീട്ടുമുറ്റത്ത് എത്തിച്ച അന്നുമുതല്‍ തുടങ്ങിയതാണ് മരണത്തിന് പിന്നിലെ ദുരൂഹത മാറ്റണമെന്നാവശ്യപ്പെട്ടുകൊണ്ട്  പാമ്പാടി നെഹ്റു കോളേജില്‍ മരിച്ച ജിഷ്ണു പ്രണോയിയുടെ അമ്മ മഹിജ നടത്തുന്ന സമരം. പക്ഷെ മരണം നടന്ന് മൂന്ന് മാസത്തോളമായിട്ടും ഒരാള്‍ക്ക് പോലും ശിക്ഷ വാങ്ങിച്ച് കൊടുക്കാന്‍ സര്‍ക്കാരിനോ നീതി പീഠത്തിനോ കഴിയാതായതോടെ ഇനി നീതിക്ക് വേണ്ടി ഞാനും കുടുംബവും എവിടെപ്പോയി അപേക്ഷ നല്‍കണമെന്ന് ചോദിക്കുകയാണ് ഈ വീട്ടമ്മ.

മരണം ആത്മഹത്യയാണെന്ന് പോലീസും കോളേജ് അധികൃതരും ആദ്യമേ സ്ഥാപിച്ചെടുത്തപ്പോഴും തന്റെ മകന്‍ ഒരിക്കലും ആത്മഹത്യചെയ്യില്ലെന്നും അവനെ കൊന്ന് കെട്ടിത്തൂക്കിയതാണെന്നും ഇന്നും ഉറച്ച് വിശ്വസിക്കുന്ന മഹിജ തന്റെ അടുത്തെന്നുവരോടൊക്കെ താന്‍ അങ്ങനെ വിശ്വസിക്കാനുള്ള കാരണവും നിരത്തുന്നുണ്ട്. പക്ഷെ കാണേണ്ടവര്‍ കാണുന്നില്ല എന്നതാണ് യാഥാര്‍ത്ഥ്യം. തന്റെ മകന് വേണ്ടിയുള്ള പോരാട്ടത്തിന് പൊതുസമൂഹത്തിന്റെ കൂടെ പിന്തുണയും പ്രാര്‍ത്ഥനയും മാതൃഭൂമി ഡോട് കോമിലൂടെ അഭ്യര്‍ത്ഥിക്കുകയാണ് മഹിജ.

തയാറാക്കിയത്: കെ.പി നിജീഷ്‌കുമാര്‍

 

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.