കൊച്ചുമകന്‍ നല്‍കിയ സ്‌നേഹസമ്മാനം; അപ്പൂപ്പന് ഇനി എപ്പോഴും കാറ്റ് കൊള്ളാം

നെയ്ത്തുശാലയില്‍ ചോരനീരാക്കി പണിയെടുക്കുന്ന അപ്പൂപ്പനെ കണ്ടാണ് ദിനേശ് വളര്‍ന്നത്. ഇലക്ട്രിക്കല്‍ ഡിസൈന്‍ എഞ്ചിനീയറായി താന്‍ വളര്‍ന്നപ്പോഴും അപ്പൂപ്പന്‍ ഇപ്പോഴും നെയ്ത്ത് ശാലയില്‍ തന്നെ. ആ അപ്പൂപ്പനോടുള്ള സ്‌നേഹം കൊണ്ടാണ് ജോലിഭാരത്തിനിടെ ആശ്വാസം നല്‍കാന്‍ ദിനേശ് അപ്പൂപ്പനൊരു ഫാന്‍ നിര്‍മ്മിച്ച് നല്‍കിയത്. വൈദ്യുതിയില്‍ പ്രവര്‍ത്തിക്കുന്ന വെറും ഫാനല്ല. കൈത്തറി യന്ത്രത്തിന്റെ ചലനത്തിനൊപ്പം പ്രവര്‍ത്തിക്കുന്നൊരു ഫാന്‍. എഞ്ചിനീയറായ ദിനേശിന് അത് എളുപ്പം സാധിക്കുകയും ചെയ്തു. അപ്പൂപ്പന് താന്‍ നിര്‍മ്മിച്ച് നല്‍കിയ ഫാനിന്റെ ദൃശ്യങ്ങള്‍ ദിനേശ് തന്നെയാണ് ഫേസ്ബുക്കില്‍ പങ്കുവെച്ചത്.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.