കൊച്ചിയിലെ മംഗളവനത്തില്‍ സൗകര്യങ്ങള്‍ മെച്ചപ്പെടുത്തണമെന്ന് സന്ദര്‍ശകര്‍

കൊച്ചി: എറണാകുളം ഹൈക്കോടതിക്ക് അടുത്ത് സ്ഥിതി ചെയ്യുന്ന പക്ഷി സങ്കേതമാണ് മംഗളവനം. മംഗള വനത്തിന്റെ ഇപ്പോഴത്തെ അവസ്ഥ അത്ര മംഗളകരമല്ല. 

അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തണമെന്നാണ് സന്ദര്‍ശകര്‍ ആവശ്യപ്പെടുന്നത്. കണ്ടല്‍ക്കാടുകളും മരങ്ങളും നിറഞ്ഞ മംഗള വനം ദേശാടനപ്പക്ഷികളുടെ ഇഷ്ട താവളമാണ്. ചിലന്തികളൂം വവ്വാലുകളും ഇവിടുത്തെ പ്രധാന ആകര്‍ഷണീയതയാണ്. 

മംഗള്‍ എന്ന വാക്കിന് പോര്‍ച്ച്ഗീസ് ഭാഷയില്‍ കണ്ടല്‍ എന്നാണ് അര്‍ത്ഥം. മംഗളവനം എന്ന പേരിന്റെ ഉദ്ഭവം അങ്ങനെയാകാമെന്ന് പറയപ്പെടുന്നു. 2004-ലാണ് മംഗളവനം പക്ഷി സങ്കേതം നിലവില്‍ വരുന്നത്. സംസ്ഥാന വനംവകുപ്പിന്റെ കീഴിലുള്ള ഏറ്റവും ചെറിയ സംരക്ഷിത പ്രദേശമെന്ന സവിശേഷതയുമുണ്ട്.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.