ഗുണ്ടല്‍പേട്ടിലെ ചെണ്ടുമല്ലി പാടങ്ങള്‍

വയനാട് കല്‍പറ്റയില്‍ നിന്ന് 64 കിലോമീറ്റര്‍ പോയാല്‍ പൂപ്പാടങ്ങള്‍ ആരംഭിക്കുകയായി. മുത്തങ്ങ ചെക്‌പോസ്റ്റ് കടന്ന് ബന്ദിപൂര്‍ വനത്തിലൂടെയാണ് പൂക്കളുടെ ഗ്രാമത്തിലേക്ക് പ്രവേശിക്കുക

സൂര്യകാന്തിയും ചെണ്ടുമല്ലിയുമെല്ലാം നിറഞ്ഞുനില്‍ക്കുന്ന വഴിയോരക്കാഴ്ചകള്‍ ഗുണ്ടല്‍പേട്ട് വരെ തുടരും. പൂപ്പാടങ്ങളുടെ വിശാലമായ കാഴ്ച നല്‍കുന്ന സ്ഥലങ്ങളിലൊന്നാണ് ശ്രീമഹാദേവേശ്വര ക്ഷേത്രത്തിന്റെ പരിസരം


ബന്ദിപൂര്‍ ചെക്ക്‌പോസ്റ്റ് കടന്ന് രണ്ടര കിലോമീറ്റര്‍ മുന്നോട്ട് ചെന്നാല്‍ വലത്തോട്ട് ഒരു വഴി കാണാം. അവിടെനിന്ന് രണ്ട് കിലോമീറ്റര്‍ മണ്‍പാതയിലൂടെ പോയാല്‍ അവിടെയെത്താം. ക്ഷേത്രത്തിന്റെ ചുറ്റുവട്ടത്തു നിന്നാല്‍ വിശാലമായ പൂപ്പാടത്തിന്റെ ദൃശ്യം കാണാം.

മെയ് മാസമാണ് ഗുണ്ടല്‍പേട്ടിലെ പാടങ്ങളില്‍ വിത്ത് വിതറുക. ജൂലൈയില്‍ പൂവിരിയും. ഓഗസ്റ്റില്‍ പൂക്കള്‍ പറിക്കും.

ദേശീയപാതയുടെ ഇരുവശങ്ങളിലും ഇതുപോലെ നിരവധി പൂപ്പാടങ്ങള്‍ സ്ഥിതി ചെയ്യുന്നു

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.