സ്വീഡിഷ് രാജഭടന്‍മാരുടെ ഡ്യൂട്ടി മാറുന്ന ചടങ്ങ് കാണാം | Travel Glimpse

സ്വീഡിഷ് കൊട്ടാരത്തിലെ റോയല്‍ ഗാര്‍ഡ്‌സ് ഡ്യൂട്ടി മാറുന്ന ചടങ്ങ്. സ്വീഡിഷ് രാജവംശത്തിന്റെ പ്രധാനകൊട്ടാരം സ്ഥിതി ചെയ്യുന്നത് തലസ്ഥാനനഗരമായ സ്റ്റോക്ക്‌ഹോമിലെ ഗംലസ്റ്റാനിലാണ്. രാജകുടുംബത്തിന്റെ ഓഫീസുകളും കോടതിയും ചേരുന്ന കൊട്ടാരസമുച്ചയത്തിലാണ് പരിപാടി അരങ്ങേറുന്നത്. ചെയിഞ്ചിങ് ഓഫ് ഗാര്‍ഡ്‌സ് കാണാന്‍ നിരവധി സഞ്ചാരികള്‍ ദിവസേന എത്തിച്ചേരുന്നു. കൊട്ടാരമുറ്റത്ത് ഉച്ചയ്ക്ക് 12.15 ഓടെ ആരംഭിക്കുന്ന ചടങ്ങ് 40 മിനിറ്റോളം നീളും.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.