നടരാജനും നന്ദികേശ്വനും സ്വാഗതമരുളുന്ന ആംസ്റ്റര്‍ഡാം മ്യൂസിയം

ആംസ്റ്റര്‍ഡാം സന്ദര്‍ശിക്കുന്നവരില്‍ ഏറിയപങ്കും ആംസ്റ്റര്‍ഡാം സെന്‍ട്രലിലെ വീഥികളില്‍ കറങ്ങി, കനാലുകളിലൂടെ നഗരംചുറ്റി, സാംസെഷാന്‍സില്‍ പോയി വിന്‍ഡ്മില്ലുകളും കണ്ട് മടങ്ങാറാണ് പതിവ്.

പക്ഷേ കലാസ്വാദകരുടെ പട്ടികയില്‍ ഒരിടംകൂടിയുണ്ടാകും. 

ആംസ്റ്റര്‍ഡാം നഗരത്തിലെ മ്യൂസിയം പ്ലെയിന്‍ ചത്വരം. വിശ്വപ്രശസ്ത ചിത്രകാരന്‍മാരായ വാന്‍ഗോഗ്, റംബ്രാന്‍ഡ് വെര്‍മീര്‍ തുടങ്ങി അനേകം കലാകാരന്‍മാരുടെ വലിയൊരു കലാശേഖരമാണ് അവിടെ സന്ദര്‍ശകരെ കാത്തിരിക്കുന്നത്. 

വാന്‍ഗോഗ് ചിത്രങ്ങളുടെ ഏറ്റവും വലിയ ശേഖരവുമായി വാന്‍ഗോഗ് മ്യൂസിയം. ഡച്ച് ചരിത്രത്തിലേക്ക് വെളിച്ചം വീശുന്ന റിക്സ് മ്യൂസിയം. ഇന്ത്യയില്‍ നിന്നുള്ള നടരാജനും നന്ദികേശ്വനും ഉള്‍പ്പെടെ 8000 വസ്തുക്കളും ചത്വരത്തില്‍ നിങ്ങള്‍ക്ക് സ്വാഗതമേകും.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.