Samsung Galaxy S8 സുരക്ഷിതമെന്ന അവകാശവാദം പൊളിച്ച് ഹാക്കര്‍മാര്‍ -വീഡിയോ

സാംസങ് ഗാലക്‌സി എസ് 8 സുരക്ഷയുടെ കാര്യത്തില്‍ ഏറെ മുന്നിലാണെന്നാണ് നിര്‍മ്മാതാക്കളുടെ അവകാശവാദം. ആ രീതിയിലാണ്  പ്രചാരണങ്ങള്‍  നടക്കുന്നതും. എന്നാല്‍ ഗാലക്‌സിയുടെ ഈ വാദം വളരെ എളുപ്പത്തിലാണ് ഹാക്കര്‍മാര്‍ പരാജയപ്പെടുത്തിയത്. ഗാലക്‌സി എസ് 8ലെ ഐറിസ് സ്‌കാനറിനെ മുന്‍നിര്‍ത്തിയാണ് കമ്പനി തങ്ങളുടെ ഫോണ്‍ സുരക്ഷിതമാണെന്ന് അവകാശപ്പെട്ടത്. ഉടമയുടെ കണ്ണുകള്‍ സ്‌കാന്‍ ചെയ്ത് ഫോണ്‍ അണ്‍ലോക്ക് ചെയ്യാനുള്ള സംവിധാനമാണ് ഐറിസ് സ്‌കാനര്‍. എന്നാല്‍ ഹാക്കര്‍ക്ക് ഈ സംവിധാനത്തെ വളരെയെളുപ്പം കബളിപ്പിക്കാന്‍ കഴിഞ്ഞു. ഫോണിന്റെ ഉടമയുടെ തന്നെ ഒരു ചിത്രവും കോണ്‍ടാക്റ്റ് ലെന്‍സും ഉപയോഗിച്ചാണ് ഇയാള്‍ ഐറിസ് സ്‌കാനര്‍ വഴി ഫോണ്‍ അണ്‍ലോക്ക് ചെയ്തത്.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.