കാഴ്ചയില്ലാത്തവര്‍ക്കായി മൈക്രോസോഫ്റ്റിന്റെ ആപ്പ്

കാഴ്ചയില്ലാത്തവര്‍ക്ക് കാര്യങ്ങള്‍ തിരിച്ചറിയുന്നതിനായി മൈക്രോസോഫ്റ്റിന്റെ പുതിയ ഐഫോണ്‍ ആപ്ലിക്കേഷന്‍രംഗത്ത്. സീയിംഗ് എഐ എന്ന് പേരിട്ടിരിക്കുന്ന ആപ്ലിക്കേഷന്‍ ക്യാമറ അധിഷ്ഠിതമായാണ് പ്രവര്‍ത്തിക്കുക. ക്യാമറയ്ക്ക് മുന്നിലുള്ളതെന്തും തിരിച്ചറിയുകയും ഫോണ്‍ ഉപയോഗിക്കുന്നയാള്‍ക്ക് പറഞ്ഞു തരികയും ചെയ്യും ഈ സീയിംഗ് എഐ ആപ്പ്. 

കൃത്രിമ ബുദ്ധിയുടെ സാധ്യതകള്‍ ഉപയോഗിച്ചു കൊണ്ടാണ് ഈ ആപ്ലിക്കേഷന്‍ പ്രവര്‍ത്തിക്കുന്നത്. ക്യാമറയ്ക്കു മുന്നിലെത്തുന്ന ആള്‍ക്കാരെ തിരിച്ചറിയാനും വേണമെങ്കില്‍ അവരുടെ വയസ്സും ഇമോഷന്‍സും തിരിച്ചറിയാനും ഈ ആപ്പിലൂടെ സാധിക്കും. ഉത്പന്നങ്ങളാണെങ്കില്‍ അവയ്ക്കു മുകളിലെ ബാര്‍ കോഡ് വായിച്ചാവും ആപ്ലിക്കേഷന്റെ പ്രവര്‍ത്തനം. ക്യാമറയ്്ക്കു മുന്നിലെത്തുന്ന ഡോക്യുമെന്റുകള്‍ പരിശോധിച്ച് അവയിലെ അക്ഷരങ്ങള്‍ വായിച്ചു തരാനും ചിത്രങ്ങളും ദൃശ്യങ്ങളും മനസ്സിലാക്കാനും എഐ ആപ്പിലൂടെ സാധിക്കും. 

എന്നാല്‍ ഇംഗ്ലീഷ് മാത്രമേ എഐ ആപ്പിന് തിരിച്ചറിയാന്‍ സാധിക്കുകയുളളൂ. ഇന്റര്‍നെറ്റിന്റെ സഹായമില്ലാതെ ഇത് പ്രവര്‍ത്തിക്കില്ല എന്നതും എഐ ആപ്പിന്റെ പോരായ്മയായി ടെക്ക് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നുണ്ട്.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.