ബാങ്ക് അക്കൗണ്ടുമായി ബന്ധിപ്പിക്കാം, ഇടപാടുകള്‍ ഫോണ്‍ ഉപയോഗിച്ച് നടത്താം; ജിയോ ഫോണിന്റെ സവിശേഷതകള്‍

1500 രൂപ നിക്ഷേപമായി വാങ്ങി, സൗജന്യമായി വിതരണം ചെയ്യുന്ന ജിയോഫോണിന്റെ പ്രഖ്യാപനത്തിനു പിന്നാലെ ഫോണിന്റെ സവിശേഷതകളും അവതരിപ്പിച്ചു. കമ്പനിയുടെ വാര്‍ഷിക പൊതുയോഗത്തിലായിരുന്നു പ്രഖ്യാപനം.

ലോകത്തിലെ ഏറ്റവും ചിലവുകുറഞ്ഞ ഫോണ്‍ എന്നാണ് പരിപാടിയില്‍ ജിയോഫോണിനെ വിശേഷിപ്പിച്ചത്. ഇന്ത്യയിലെ പ്രധാന ഭാഷകളെല്ലാം ഫോണ്‍ പിന്തുണയ്ക്കും. പ്രധാനമന്ത്രിയുടെ മന്‍ കി ബാത്ത് കേള്‍ക്കാം. എന്‍എഫ്‌സി സാങ്കേതിക വിദ്യയിലൂടെ ബാങ്ക് അക്കൗണ്ട് ജിയോ ഫോണുമായി ബദ്ധിപ്പിക്കാം. ശബ്ദസന്ദേശം, ശബ്ദത്തിലൂടെ ഇന്റര്‍നെറ്റ് സെര്‍ച്ച് തുടങ്ങിയ സവിശേഷതകളും അവതരിപ്പിച്ചു കാട്ടി.

ഇന്ത്യയുടെ സ്മാര്‍ട്ട്‌ഫോണ്‍ എന്ന പേരിലാണ് റിലയന്‍സ് ചെയര്‍മാന്‍ മുകേഷ് അംബാനി ജിയോ ഫോണ്‍ പ്രഖ്യാപിച്ചത്. 1500 രൂപ മൂന്ന് വര്‍ഷത്തേയ്ക്കുള്ള നിക്ഷേപമായി നല്‍കിയാല്‍ ഫോര്‍ ജി സംവിധാനമുള്ള ജിയോഫോണ്‍ സ്വന്തമാക്കാം. അതായാത് ഫോണിനായി പ്രത്യേകം തുക നല്‍കേണ്ടതില്ല. പരിധികളില്ലാത്ത ഡാറ്റയും കോളുകളും പ്രദാനം ചെയ്യുന്ന, 153 രൂപ മുതലുള്ള പ്ലാനുകളും പ്രഖ്യാപിച്ചിട്ടുണ്ട്.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.