പിന്‍ കാഴ്ച്ചകള്‍ കാണാം ഈസിയായി; ഫുള്‍ എച്ച്ഡി റിയര്‍വ്യു മിറര്‍

വാഹനങ്ങളില്‍ സാധാരണയായി ഉപയോഗിക്കുന്ന റിയര്‍ വ്യൂ മിററുകള്‍ക്ക് പരിമിതികള്‍ ഏറെയുണ്ട്. ഡ്രൈവര്‍മാരുടെ കാഴ്ചയ്ക്കനുസരിച്ച് കണ്ണാടി കൃത്യമായി കോണില്‍ ക്രമീകരിക്കേണ്ടി വരും എന്നത് സാധാരണ റിയര്‍ വ്യൂ മിററുകളുടെ പരിമിതിയാണ്. ഒപ്പം കണ്ണാടിയില്‍ കൂടി കാണാന്‍ സാധിക്കാത്ത 'ബ്ലൈന്റ് സ്‌പോട്ടുകള്‍' അപകടങ്ങളും വാഹനങ്ങള്‍ക്ക് പരിക്കുകളും വരുത്തിവെച്ചേക്കാം. വാഹനങ്ങളില്‍ നിറയെ ആളുകള്‍ ഉള്ളസമയങ്ങളിലാണെങ്കില്‍ പിന്നോട്ടുള്ള കാഴ്ചയും അസാധ്യമാവും. ഈ സാധ്യതകളെ മുന്‍നിര്‍ത്തി റിയര്‍ വ്യൂ മിററിലെ പരീക്ഷണങ്ങള്‍ ഒരുപാട് നടന്നിട്ടുണ്ട്. അടുത്തിടെ അവതരിപ്പിച്ച ആര്‍ഗസിന്റെ ഒരു ഫുള്‍ എച് ഡി സ്മാര്‍ട്ട് റിയര്‍ വ്യു മിറര്‍ ഡിസിപ്ലേയാണ് ഇത്. 

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.