എറീക്ക എന്ന റോബോ പെണ്‍കുട്ടി

എറീക്ക, മനുഷ്യസ്ത്രീയല്ല, പക്ഷേ, മനുഷ്യാവസ്ഥയെക്കുറിച്ച് മനസ്സിലാക്കിയ റോബോട്ടാണ്. എറീക്കയുടെ സൃഷ്ടിക്ക് പിന്നില്‍ ഹിരോഷി ഇഷിഗുറോയ്ക്ക് സ്വപ്നങ്ങളുണ്ടായിരുന്നു. ജപ്പാനിലെ ഓസാക്ക സര്‍വകലാശയിലെ എന്‍ജിനീയറാണ് ഇഷിഗുറോ. നിരവധി റോബോട്ടുകള്‍ക്ക് ജീവന്‍ നല്‍കിയ ഇഷിഗുറോ സുഹൃത്ത് ഡിലന്‍ ഗ്ലാസുമായി കൂടിച്ചേര്‍ന്നാണ് എറീക്കക്ക് ജന്മം നല്‍കിയത്. ജപ്പാനിലെ നൂതന സാങ്കേതിക വിദ്യയായ സെമി ഓട്ടോണമസ് ആന്‍ഡ്രോയ്ഡ് ഉപയോഗിച്ചാണ് എറീക്കയെന്ന 23കാരി റോബോയെ നിര്‍മ്മിച്ചിട്ടുള്ളത്. ഓസാക, ക്യോട്ടോ എന്നീ സര്‍വകലാശാലകളുടെ സഹകരണത്തോടെയായിരുന്നു എറീക്കയുടെ ജനനം. എറീക്കയെപ്പോലുള്ള റോബോകളെ സമൂഹത്തിനായി നല്‍കണം. മനുഷ്യജീവിതത്തില്‍ അവിഭാജ്യഘടകമായി റോബോര്‍ട്ടുകള്‍ മാറിയിരിക്കുന്നു.

 

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.