ചാണകം ഊര്‍ജ്ജമാക്കുന്നവിധം; മാതൃകയാക്കാം ഈ രീതി

ഊര്‍ജ്ജ പ്രതിസന്ധി രൂക്ഷമായിട്ടും അതിന്റെ അപകടാവസ്ഥയെന്തെന്ന് ഇനിയും നമ്മുടെ സമൂഹം മനസ്സിലാക്കിത്തുടങ്ങിയിട്ടില്ല. പരമ്പരാഗത ഊര്‍ജ്ജ സ്രോതസ്സുകളില്‍ നിന്നും വഴിമാറി, പ്രകൃതി സൗഹാര്‍ദ്ദപരമായ ഊര്‍ജ്ജോത്പാദനത്തിലേക്ക് തിരിയേണ്ടതും അതില്‍ ഒരോരുത്തരും സ്വയം പര്യാപ്തരാകേണ്ടതും അനിവാര്യമായിരിക്കുന്നു. ഇതിന് ഒരു മാതൃകയാണ് ഫ്‌ലോറിഡയിലെ അലയന്‍സ് ഡയറീസ്. 

തങ്ങളുടെ ഫാമിലെ പശുക്കളുടെ ചാണകം ഉപയോഗിച്ച് പ്ലാന്റിലേക്ക് വേണ്ട വൈദ്യുതിയുടെ വലിയൊരു ഭാഗം അലയന്‍സ് ഡയറീസ് സ്വന്തമായി നിര്‍മ്മിക്കുകയാണ്. ഇതിനായി വലിയൊരു പ്ലാന്റും പ്രവര്‍ത്തിക്കുന്നുണ്ട്. ചെറിയതോതില്‍ ബയോഗ്യാസ് പ്ലാന്റുകള്‍ നമ്മുടെ നാട്ടില്‍ സ്ഥാപിക്കപ്പെട്ടിട്ടുണ്ടെങ്കിലും വ്യാവസായികാടിസ്ഥാനത്തില്‍ ഇത്തരം ഊര്‍ജ്ജോല്‍പാദന രീതികള്‍ അധികം പ്രചാരത്തില്‍ എത്തിയിട്ടില്ല.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.