മണിക്കൂറില്‍ 1,000 മൈല്‍ വേഗത; സൂപ്പര്‍ സോണിക് കാര്‍ ആദ്യ പരീക്ഷണയോട്ടം വിജയകരം- വീഡിയോ
നിര്‍മ്മാണത്തിലിരിക്കുന്ന ബ്ലഡ് ഹൗണ്ട് സൂപ്പര്‍സോണിക് കാര്‍ ആദ്യ പരീക്ഷണയോട്ടം നടത്തി. ഇംഗ്ലണ്ടിലെ ന്യൂഖേ വിമാനത്താവളത്തിലായിരുന്നു ആദ്യ ഓട്ടം. മണിക്കൂറില്‍ 200 മൈല്‍ വേഗതയില്‍ 1.7 മൈല്‍ ദൂരം ഈ സൂപ്പര്‍സോണിക് കാര്‍ സഞ്ചരിച്ചു.
യുദ്ധവിമാനവും, ഫോര്‍മുല വണ്‍ കാറും, ബഹിരാകാശ വിമാനവും കൂടിച്ചേര്‍ന്ന രൂപകല്പനയാണ് ഈ കാറിന്. അടുത്തവര്‍ഷം ദക്ഷിണാഫ്രിക്കയില്‍ നടക്കുന്ന പരീക്ഷണയോട്ടത്തില്‍ മണിക്കൂറില്‍ 1000 മൈല്‍ വേഗതയില്‍ സഞ്ചരിക്കാനാണ് ബ്ലഡ് ഹൗണ്ട് നിര്‍മ്മാതാക്കള്‍ പദ്ധതിയിടുന്നത്.