വിരാട് കോലി ക്രിക്കറ്റര്‍ ഓഫ് ദി ഇയര്‍

ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിയെ 2017ലെ ക്രിക്കറ്റര്‍ ഓഫ് ദി ഇയറായും ഏകദിന ക്രിക്കറ്റിലെ മികച്ച താരമായും അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സില്‍ തിരഞ്ഞെടുത്തു. ഓസ്‌ട്രേലിയയുടെ സ്റ്റീവന്‍ സ്മിത്തിനാണ് ടെസ്റ്റ് ക്രിക്കറ്റിലെ മികച്ച താരത്തിനുള്ള പുരസ്‌കാരം. ടെസ്റ്റില്‍ 77.80 സ്‌ട്രൈക്ക് റേറ്റില്‍ 2203 റണ്‍സും ഏകദിനത്തില്‍ 82.63 സ്‌ട്രൈക്ക് റേറ്റില്‍ 1818 റണ്‍സും ടിട്വന്റിയില്‍ 153 സ്‌ട്രൈക്ക് റേറ്റില്‍ 299 റണ്‍സുമാണ് 2017ല്‍ വിരാട് കോലി നേടിയത്. ടെസ്റ്റില്‍ എട്ട് സെഞ്ചുറികളും ഏകദിനത്തില്‍ ഏഴ് സെഞ്ചുറികളും കോലി പോയ വര്‍ഷം നേടിയിട്ടുണ്ട്. ടി20 യിലെ മികച്ച പ്രകടനത്തിനുള്ള പുരസ്‌കാരം ഇന്ത്യയുടെ യുസ്‌വേന്ദ്ര ചഹലിന് ലഭിച്ചു.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.