നാലുമണിവരെ മദ്യപിച്ച് മുറിയിലേക്ക് വരുന്നയാളല്ല ജിംഗാന്‍; പിന്തുണയുമായി വിനീത്

കേരള ബ്ലാസ്റ്റേഴ്‌സ് ക്യാപ്റ്റന്‍ സന്ദേശ് ജിംഗാനെതിരെ മുന്‍ പരിശീലകന്‍ റെനെ മ്യൂലന്‍സ്റ്റീന്‍ ഉന്നയിച്ച ആരോപണങ്ങള്‍ തള്ളി സി.കെ വിനീത്. ഈ വിഷയത്തില്‍ ജിംഗാനൊപ്പമാണെന്നും നാലു മണിവരെ മദ്യപിച്ച മുറിയിലേക്ക് വരുന്നയാളല്ല ജിംഗാനെന്നും വിനീത് വ്യക്തമാക്കി. കൊച്ചിയില്‍ നടന്ന ഗോവയുമായുള്ള മത്സരശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു വിനീത്. ഒരു കോച്ചിനെതിരെ പറയാനൊന്നും ഞാന്‍ വളര്‍ന്നിട്ടില്ല. പക്ഷേ ജിംഗാനെതിരെ മ്യൂലന്‍സ്റ്റീന്‍ ഉന്നയിച്ച ആരോപണങ്ങളെല്ലാം അടിസ്ഥാനരഹിതമാണ്. ടീമംഗങ്ങളും മാനേജ്‌മെന്റും ജിംഗാനൊപ്പമാണ്. വിനീത് വ്യക്തമാക്കി. അതേസമയം കൂടുതല്‍ പ്രതികരണം അടുത്ത ദിവസം നടത്താമെന്ന് ജിംഗാന്‍ വ്യക്തമാക്കി.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.