തുടര്‍ച്ചയായ തോല്‍വി; കോലിയേയും ടീമിനേയും കളിയാക്കി കിടിലന്‍ വീഡിയോ

ഐ.പി.എല്ലില്‍ തോല്‍വി തുടര്‍ക്കഥയാക്കി പ്ലേഓഫ് കാണാതെ പുറത്തായ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെയും ക്യാപ്റ്റന്‍ വിരാട് കോലിയെയും കളിയാക്കിയുള്ള വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. മത്സരശേഷം നടക്കുന്ന വാര്‍ത്താസമ്മേളനത്തില്‍ കോലി തോല്‍വിയുടെ കാരണങ്ങള്‍ വിശദീകരിക്കുന്ന തരത്തിലുള്ളതാണ് വീഡിയോ. കാസര്‍ക്കോട് ഭാഷയിലാണ് വീഡിയോയിലെ കോലി സംസാരിക്കുന്നത്. കഴിഞ്ഞ സീസണില്‍ താന്‍ കളിച്ചത് നിങ്ങള്‍ എല്ലാവരും കണ്ടതല്ലേയെന്നും ഇത്തവണ പുറത്തായതിന് തന്നെ കുറ്റം പറഞ്ഞിട്ട് കാര്യമെന്താണെന്നും വീഡിയോയില്‍ കോലി ചോദിക്കുന്നു.

 

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.