സച്ചിനേക്കാള്‍ വലിയവനാണെന്ന് തോന്നിത്തുടങ്ങുന്നത് ഭ്രാന്തിന്റെ ലക്ഷണം: മാര്‍ ക്രിസോസ്റ്റം

തിരുവല്ല: സച്ചിന്‍ തെണ്ടുല്‍ക്കറേക്കാള്‍ വലിയ കളിക്കാരനാണ് താനെന്ന് ഒരാള്‍ക്ക് തോന്നിത്തുടങ്ങിയാല്‍ അത് ഭ്രാന്തിന്റെ തുടക്കമായി കണക്കാക്കേണ്ടിവരുമെന്ന് ഡോ. ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം മാര്‍ത്തോമ വലിയ മെത്രാപ്പൊലീത്ത. മാതൃഭൂമി സ്പോര്‍ട്സ് മാസികയും ഡ്രീം വേള്‍ഡ് വാട്ടര്‍ തീംപാര്‍ക്കും ചേര്‍ന്ന് സംഘടിപ്പിച്ച ക്രിക്കറ്റ് ക്ലിനിക്കിന്റെ സമാപനച്ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്ന അദ്ദേഹം. കളിയായി കാണേണ്ടതല്ല കളികള്‍. സാധാരണക്കാരെ അസാധാരണക്കാരായി വളര്‍ത്താനുള്ള കഴിവുണ്ട് കളികള്‍ക്ക്. മറ്റുള്ള മനുഷ്യരില്‍ ദൈവത്തെ കാണാന്‍ കഴിയുമ്പോഴാണ് മനുഷ്യന്‍ ശരിയായ ദിശയിലാവുന്നത്-വലിയ മെത്രാപ്പൊലീത്ത പറഞ്ഞു.

 

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.