മലപ്പുറത്തുകാരുടെ ഫുട്‌ബോള്‍ പ്രേമം

ഫുട്‌ബോള്‍ എവിടെ നടന്നാലും അവിടെ മലപ്പുറത്തുകാരുണ്ടാകും. ഇവിടത്തുകാരുടെ ഫുട്‌ബോള്‍ കമ്പം എവിടെവരെയെത്തി എന്നറിയാന്‍ കൊണ്ടോട്ടിക്കടുത്ത് കൊട്ടപ്പുറത്ത് എത്തിയാല്‍ മതി. സ്വന്തമായി ചാമ്പ്യന്‍സ് ലീഗ് നടത്തിയാണ് അവര്‍ ലോക ഫുട്‌ബോളിനെ നെഞ്ചേറ്റുന്നത്. മലപ്പുറത്തുകാരോട് ജീവിതത്തിലെ ഏറ്റവും വലിയ ആഗ്രഹമെന്തെന്ന് ചോദിച്ചാല്‍ മിക്കവാറും ലഭിക്കുന്ന ഉത്തരം ഒന്നായിരിക്കും. മെസിയും റൊണാള്‍ഡോയും നെയ്മറുമൊക്കെ പന്തു തട്ടുന്ന ചാമ്പ്യന്‍സ് ലീഗ് മത്സരം നേരിട്ടൊന്നു കാണണം. ആ സ്വപ്നം ഏറെ വിദൂരമെന്നറിയാം. അപ്പോള്‍ പിന്നെ മാര്‍ഗമൊന്നേയുള്ളു. സ്വന്തം ഗ്രൗണ്ടങ്ങ് സാന്റിയാഗോ ബര്‍ണാബൂവും ന്യൂ കാമ്പുമാക്കുക.

 

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.