സ്വന്തം പന്ത് തിരിഞ്ഞടിച്ചു, ല്യൂക്ക് ഫ്‌ളെച്ചറിന് ഗുരുതര പരിക്ക്

എഡ്ഗ്ബാസ്റ്റണ്‍ സ്റ്റേഡിയത്തില്‍ കഴിഞ്ഞദിവസം നടന്ന നോട്ടിങ്ഹാംഷെയര്‍-ബര്‍മിങ്ഹാം ട്വന്റി-20 ക്രിക്കറ്റ് മല്‍സരം ഞെട്ടിക്കുന്ന ഒരപകടത്തിന് സാക്ഷ്യം വഹിച്ചു. നോട്ടിങ്ഹാംഷെയറിന് വേണ്ടി ബൗള്‍ ചെയ്യാനിറങ്ങിയ ഇംഗ്ലണ്ടിന്റെ സ്റ്റാര്‍ ബൗളര്‍ ല്യൂക്ക് ഫ്‌ളെച്ചറാണ് അപകടത്തിന് ഇരയാകേണ്ടി വന്നത്. ബെര്‍മിങ്ഹാമിന്റെ സാം ഹെയിനായിരുന്നു ബാറ്റുമായി എതിര്‍വശത്ത്. തനിക്ക് നേരെ വന്ന ആദ്യ പന്ത് സാം അടിച്ചകറ്റിയെങ്കിലും നിര്‍ഭാഗ്യവശാല്‍ അത് കൊണ്ടത് ല്യൂക്കിന്റെ മുഖത്തായിരുന്നു. വേദനകൊണ്ട് പുളഞ്ഞ് താരം നിലത്ത് മുഖംകുത്തി ഇരുന്നുപോയി. ഉടന്‍ തന്നെ ല്യൂക്കിനെ ആസ്പത്രിയിലെത്തിച്ചു. അപകടത്തെത്തുടര്‍ന്ന് മല്‍സരം അരമണിക്കൂറോളം തടസപ്പെട്ടു. ആസ്പത്രിയില്‍ ചികില്‍സയില്‍ കഴിയുന്ന ഫ്‌ളെച്ചറുടെ ചിത്രം സഹതാരമായ ജെയ്ക് ബോള്‍ പുറത്തുവിട്ടിട്ടുണ്ട്.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.