മൂന്നാം ടി ട്വന്റി - മല്‍സരത്തിന് തയാറെടുത്ത് ടീമുകള്‍

തിരുവനന്തപുരത്ത് നടക്കുന്ന ഇന്ത്യാ-ന്യൂസിലാന്‍ഡ് മൂന്നാം ട്വന്റി ട്വന്റി മല്‍സരത്തിന് ടീമുകള്‍ തയാറാവുന്നു. കോവളത്തെ ഹോട്ടല്‍ ലീലയിലാണ് ഇരു ടീമുകളും ക്യാമ്പ് ചെയ്യുന്നത്. രാവിലെ ന്യൂസിലാന്‍ഡ് താരങ്ങള്‍ ഹോട്ടലിന് പരിസരത്ത് പ്രഭാതസവാരി നടത്തി. കളിക്ക് മുന്നോടിയായി ന്യൂസിലാന്‍ഡ് ടീം അധികൃതര്‍ മല്‍സരം നടക്കുന്ന കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തിലെ പിച്ച് പരിശോധിച്ചു. ഇന്ന് മൂന്ന് മണിക്ക് ന്യൂസിലാന്‍ഡ് ടീം മാധ്യമങ്ങളെ കാണുന്നുണ്ട്. നാളെ നടക്കുന്ന മല്‍സരത്തിന് മഴ ഭീഷണിയുയര്‍ത്തുന്നുണ്ട്.

 

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.