പി. ബാലചന്ദ്രന് ആദരമൊരുക്കി ശിഷ്യന്മാര്‍

ക്രിക്കറ്റില്‍ അരനൂറ്റാണ്ട് പിന്നിട്ട പരിശീലകന്‍ പി. ബാലചന്ദ്രന് ആദരമായി ശിഷ്യന്മാര്‍ ഒരുക്കിയ ഡോക്യുമെന്ററി. ഡോക്യുമെന്ററിയുടെ പ്രകാശനം തൃശൂരില്‍ നടന്നു. ബാലചന്ദ്രന്റെ ക്രിക്കറ്റ് ജീവിതത്തിലെ മുഴുവന്‍ സംഭവവികാസങ്ങളും കോര്‍ത്തിണക്കുന്നതാണ് ഡോക്യുമെന്ററി. ശ്രീശാന്ത്, ടിനു യോഹനാന്‍, സോണി ചെറുവത്തൂര്‍ തുടങ്ങി ബാലചന്ദ്രന്റെ ശിഷ്യരും പരിശീലകരും കേരള ക്രിക്കറ്റിന്റെ വളര്‍ച്ചയ്ക്ക് കാരണക്കാരായ നിരവധി പ്രമുഖരും ഡോക്യുമെന്ററിയുടെ ഭാഗമാകുന്നു. അനില്‍ കുമാറാണ് അര മണിക്കൂര്‍ ദൈര്‍ഘ്യമുള്ള ഡോക്യുമെന്ററിയുടെ സംവിധാനം നിര്‍വഹിച്ചത്.

 

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.