ചാമ്പ്യന്‍സ് ട്രോഫിയില്‍ ഒരൊറ്റ മത്സരം പോലും തോല്‍ക്കാതെ കിരീടം നിലനിര്‍ത്തണം: കോലി

മുംബൈ: ഐ.സി.സി ചാമ്പ്യന്‍സ് ട്രോഫിയില്‍ ഒരു മത്സരവും തോല്‍ക്കാതെ കിരീടം നിലനിര്‍ത്തുകയാണ് ഇന്ത്യയുടെ ലക്ഷ്യമെന്ന് ക്യാപ്റ്റന്‍ വിരാട് കോലി. ചാമ്പ്യന്‍സ് ട്രോഫിക്കായി ലണ്ടനിലേക്ക് യാത്രതിരിക്കും മുമ്പ് നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് കോലി ഇക്കാര്യം സൂചിപ്പിച്ചത്. കടം വീട്ടാന്‍ വേണ്ടിയല്ല കളിക്കുന്നതെന്നും രാജ്യത്തിന് വേണ്ടി ഓരോ മത്സരത്തിലും വിജയിക്കുകയാണ് ലക്ഷ്യമെന്നും കോലി പറഞ്ഞു. ലോകകപ്പിനേക്കാള്‍ നിലവാരമുള്ളതാണ് ചാമ്പ്യന്‍സ് ട്രോഫിയെന്നും കോലി ചൂണ്ടിക്കാട്ടി. ഐ.പി.എല്ലില്‍ കോലിയുടെ നേതൃത്വത്തിലിറങ്ങിയ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിന് മികച്ച പ്രകടനം നടത്താന്‍ കഴിഞ്ഞിരുന്നില്ല. പത്ത് ഇന്നിങ്സില്‍ നിന്ന് 308 റണ്‍സ് മാത്രമാണ് കോലി നേടിയത്. 14 ലീഗ് മത്സരങ്ങളില്‍ ബാംഗ്ലൂര്‍ മൂന്നെണ്ണത്തില്‍ മാത്രമാണ് ജയിച്ചത്.

 

 


മാണിയും സിപിഎമ്മും രഹസ്യ ചര്‍ച്ച നടത്തി: പി.സി.ജോര്‍ജ്

 

 

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.