ബാഴ്‌സയുടെ യോദ്ധയും മെസ്സിയുടെ ജഗതി വേഷവും

ചാമ്പ്യന്‍സ് ലീഗ് പ്രീ ക്വാര്‍ട്ടറില്‍ പി.എസ്.ജിക്കെതിരെ ബാഴ്‌സലോണയുടെ ആരാധകര്‍ ഇങ്ങനെയൊരു തോല്‍വി പ്രതീക്ഷിച്ചിട്ടുണ്ടാകില്ല. ഒന്നും രണ്ടുമല്ല, നാല് ഗോളിനാണ് ഫ്രഞ്ച് ചാമ്പ്യന്‍മാര്‍ ബാഴ്‌സയെ പഞ്ഞിക്കിട്ടത്. മെസ്സിയും സുവാരസും നെയ്മറും കളി മറന്നപ്പോള്‍ 90 മിനിറ്റും പി.എസ്.ജിക്ക് അവകാശപ്പെട്ടതായി. ഇനി ബാഴ്‌സക്ക് കച്ചിത്തുരുമ്പായി ബാക്കിയുള്ളത് മാര്‍ച്ച് ഒമ്പതിന് നടക്കുന്ന രണ്ടാം പാദമാണ്. അന്ന് ചുരുങ്ങിയത് അഞ്ച് ഗോളിനെങ്കിലും ബാഴ്‌സ ജയിക്കണം. പി.എസ്.ജിയെ ഗോളടിപ്പിക്കുകയും ചെയ്യരുത്. എന്തൊക്കെയായാലും ബാഴ്‌സയെ പി.എസ്.ജി തോല്‍പ്പിച്ച വഴി ഒരു ട്രോള്‍ വീഡിയോയിലൂടെ കണ്ടു നോക്കാം...

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.