ദുരിതാശ്വാസത്തില്‍ വാഴ വെട്ടുന്നവര്‍| Vakradrishti

പുര കത്തുമ്പോള്‍ വാഴ വെട്ടുന്ന പണി ദുരന്തമുഖത്ത് രാഷ്ട്രീയ പാര്‍ട്ടികള്‍ അവലംബിക്കാറില്ല. വിലയിരുത്തലും വിമര്‍ശനവും പിന്നത്തേക്ക് മാറ്റി വെയ്ക്കലാണ് പതിവ്. മാധ്യമങ്ങളില്‍ ഔദ്യോഗിക സംവിധാനങ്ങളുടെ കാര്യക്ഷമതയെ കുറിച്ചും വീഴ്ചകളെ കുറിച്ചും ജനങ്ങള്‍ പ്രതികരിച്ചെന്നിരിക്കും. പക്ഷെ, രക്ഷാപ്രവര്‍ത്തനം തീരും മുമ്പ് വിമര്‍ശനവുമായി രാഷ്ട്രീയപാര്‍ട്ടികള്‍ രംഗത്തെത്തി. കേന്ദ്രവും സംസ്ഥാനവും, ഭരണപക്ഷവും പ്രതിപക്ഷവും ജനപ്രതിനിധികളും ഉദ്യോഗസ്ഥരും ഒരുമിച്ച് നിന്ന് ജനങ്ങളുടെ കണ്ണീരൊപ്പുന്നതിന് പകരം വാഴ വെട്ടല്‍ തുടങ്ങി. ദുരന്ത മുഖത്ത് ആര് ആദ്യം എത്തി എന്നതാണ് തര്‍ക്കം നമ്പര്‍ ഒന്ന്. വക്രദൃഷ്ടി, എപ്പിസോഡ്: 477.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.