കടലുണ്ടിയില്‍ കണ്ടല്‍ വനം സൃഷ്ടിച്ച അയ്യപ്പന്‍

കടലുണ്ടി കമ്മ്യൂണിറ്റി റിസര്‍വില്‍ കണ്ടല്‍വനങ്ങളുടെ കാവല്‍ക്കാരനാണ് അയ്യപ്പന്‍. കോട്ടയില്‍ അയ്യപ്പനെന്ന കമ്മ്യൂണിറ്റി റിസര്‍വ് നൈറ്റ് വാച്ചറാണ് ഇടതിങ്ങിയ കണ്ടല്‍ വനങ്ങളില്‍ വലിയൊരുഭാഗം ഇവിടെ നട്ടു പിടിപ്പിച്ചത്. വിനോദ സഞ്ചാരികളുടേയും പക്ഷിജാലങ്ങളുടേയും പ്രിയപ്പെട്ട സങ്കേതമാണ് കടലുണ്ടി- വള്ളിക്കുന്ന് കമ്മ്യൂണി റിസര്‍വില്‍ ഉള്‍പ്പെടുന്ന പ്രകൃതി മനോഹരമായ പ്രദേശം. മണ്ണിന്റെ ജീവനാളം പോലെ താഴ്ന്നുകിടക്കുന്ന വേരുകളില്‍ അയ്യപ്പന്റെ തലോടലുണ്ട്. 

എരണ്ടകള്‍ക്കും കൊച്ചകള്‍ക്കും നീര്‍ക്കാക്കകള്‍ക്കുമെന്നപോലെ വിദേശികളും സ്വദേശികളുമായ അനേകായിരം ജീവജാലങ്ങള്‍ക്ക് വേണ്ടി ഇരുപത് വര്‍ഷം മുന്‍പാണ് അയ്യപ്പന്‍ ഇവിടെ കണ്ടലുകള്‍ വെച്ച് പിടിപ്പിയ്ക്കാന്‍ തുടങ്ങിയത്. നാട്ടുകാര്‍ ചകിരി പൂഴ്ത്താനുപയോഗിച്ചിരുന്ന വളക്കൂറുള്ള മണ്ണില്‍ കണ്ടലുകള്‍ നാട്ടിയപ്പോള്‍ അയ്യപ്പന് എതിര്‍പ്പുകള്‍ നേരിടേണ്ടിവന്നു.  

ഈ എതിര്‍പ്പുകള്‍ നേരിട്ടാണ് അദ്ദേഹം കണ്ടലുകള്‍ പരിപാലിച്ചത്. പതിനായിരം കണ്ടല്‍ വിത്തുകള്‍വരെ ഇവിടെ പാകിയ സമയമുണ്ട്. ഇന്ന് അവയെല്ലാം മരങ്ങളായി ഉറച്ചിരയ്ക്കുന്നു. സുനാമിയുടെ കരുത്ത് ഈ കണ്ടലുകള്‍ക്ക് മുന്നില്‍ തളര്‍ന്നപ്പോള്‍ രക്ഷപ്പെട്ടത് ഒരു നാടാണ്. അതുവരെ പരിഹസിച്ചിരുന്ന നാട്ടുകാര്‍ക്ക് അന്ന് തിരിച്ചറിവുണ്ടായ അയ്യപ്പന്‍ ആരാധ്യനായി.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.