വിപ്ലവ നക്ഷത്രം പൊലിഞ്ഞു

കമ്മ്യൂണിസ്റ്റ് വിപ്ലവകാരിയും, പതിറ്റാണ്ടുകളോളം ക്യൂബയുടെ ഭരണത്തലവനും ആയിരുന്ന ഫിദല്‍ കാസ്ട്രോ അന്തരിച്ചു. 90 വയസായിരുന്നു. ഏറെ നാളായി രോഗബാധിതനായിരുന്നു. ക്യൂബന്‍ ടിവിയാണ് വാര്‍ത്ത പുറത്ത് വിട്ടത്. ശനിയാഴ്ച തന്നെ അദ്ദേഹത്തിന്റെ സംസ്‌കാരം നടന്നേക്കും. ക്യൂബയില്‍ ഏഴ് ദിവസത്തെ ദുഖാചരണം പ്രഖ്യാപിച്ചു. സഹോദരനും ക്യൂബന്‍ ഭരണാധികാരിയുമായ റൗള്‍ കാസ്ട്രോയാണ് മരണവിവരം ലോകത്തെ അറിയിച്ചത്. കാസ്ട്രോയുടെ മരണവിവരം പ്രഖ്യാപിക്കുന്ന സമയത്ത് ക്യൂബയില്‍ അര്‍ധരാത്രി കഴിഞ്ഞിരുന്നു. ആറ് തവണ ക്യൂബയുടെ പ്രസിഡന്റായ അദ്ദേഹം ഏറ്റവും കൂടുതല്‍ കാലം അധികാരത്തിലിരുന്ന വ്യക്തി കൂടിയാണ്. Read More

 

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.