തെലുങ്കുദേശം പാര്‍ട്ടിയുടെ രണ്ട് കേന്ദ്രമന്ത്രിമാര്‍ രാജിവെക്കും

തെലുങ്കുദേശം പാര്‍ട്ടിയുടെ രണ്ട് മന്ത്രിമാര്‍ കേന്ദ്ര മന്ത്രിസഭയില്‍നിന്ന് രാജിവെക്കും. എന്നാല്‍ ടിഡിപി തത്കാലം എന്‍.ഡി.എ മുന്നണിയില്‍ തുടരും. ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു അമരാവതിയില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് തീരുമാനം പ്രഖ്യാപിച്ചത്. ആന്ധ്രാപ്രദേശിന് പ്രത്യേക പദവി നല്‍കണമെന്ന ആവശ്യം കേന്ദ്രസര്‍ക്കാര്‍ തള്ളിയതിനെ തുടര്‍ന്നാണിത്. ടി.ഡി.പി മന്ത്രിമാരായ അശോക് ഗജപതി രാജു, വൈ.എസ് ചൗധരി എന്നിവര്‍ കേന്ദ്ര മന്ത്രിസഭയില്‍നിന്ന് രാജിവെക്കും. രാജിക്കത്ത് വ്യാഴാഴ്ച കൈമാറും.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.