മാതൃഭൂമിക്ക് കേന്ദ്രസര്‍ക്കാരിന്റെ സ്വച്ഛതാ പുരസ്‌കാരം

ശുചിത്വഭാരതമെന്ന ലക്ഷ്യം കൈവരിക്കുന്നതിനുള്ള മാതൃഭൂമിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് രാജ്യത്തിന്റെ അംഗീകാരം. മാധ്യമങ്ങള്‍ക്കുള്ള കേന്ദ്രസര്‍ക്കാരിന്റെ സ്വച്ഛതാ അവാര്‍ഡ് മാതൃഭൂമിക്ക് ലഭിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി ചടങ്ങ് ഉദ്ഘാടനം ചെയ്തു. വമ്പിച്ച ജനകീയ പങ്കാളിത്തത്തോടെ മാതൃഭൂമി ഏറ്റെടുത്ത് നടപ്പാക്കിയ 'മിഷന്‍ മെഡിക്കല്‍ കോളേജ്', 'ക്ലീന്‍ കാലിക്കറ്റ്', 'ക്ലീന്‍ തൃശൂര്‍' പദ്ധതികളാണ് പുരസ്‌കാരത്തിനായി പരിഗണിച്ചത്. മാധ്യമരംഗത്തുനിന്ന് മാതൃഭൂമിക്കുമാത്രമാണ് പുരസ്‌കാരം. തിങ്കളാഴ്ച വിജ്ഞാന്‍ഭവനില്‍ നടന്ന ചടങ്ങില്‍ കേന്ദ്രമന്ത്രി എസ്.എസ്. അലുവാലിയയില്‍നിന്ന് മാതൃഭൂമി പബ്ലിക് റിലേഷന്‍സ് ചീഫ് മാനേജര്‍ കെ.ആര്‍ പ്രമോദ് പുരസ്‌കാരം ഏറ്റുവാങ്ങി.

 

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.