സ്‌പെഷല്‍ സ്‌കൂള്‍ മേഖലയോടുള്ള അവഗണനയ്‌ക്കെതിരെ ഉപവാസം

മാനസിക ശാരീരിക വെല്ലുവിളികള്‍ നേരിടുന്ന കുട്ടികള്‍ക്ക് സൗജന്യ വിദ്യാഭ്യാസം നല്‍കണമെന്ന ആവശ്യവുമായി  സെക്രട്ടറിയേറ്റിനു മുന്നില്‍ 70 അദ്ധ്യാപക അനദ്ധ്യാപക ജീവനക്കാരും 70  രക്ഷിതാക്കളും 70 കുട്ടികളും ഉപവസിച്ചു. ഈ മേഖലയില്‍ ജോലി ചെയ്യുന്ന അദ്ധ്യാപക അനദ്ധ്യാപക ജീവനക്കാര്‍ക്കു മിനിമം വേതനം ഉറപ്പാക്കുക, മാനസിക ശാരീരിക വെല്ലുവിളികള്‍ നേരിടുന്ന കുട്ടികള്‍ക്ക് നേരെയുള്ള പീഡനവും അക്രമവും തടയുന്നതിനായി പ്രത്യേക നിയമ നിര്‍മാണം നടത്തുക എന്നിവയായിരുന്നു ആവശ്യങ്ങള്‍ . അസോസിയേഷന്‍ ഫോര്‍  ഇന്റലെക്ച്വലി ഡിസേബിള്‍ഡ് , സ്‌പെഷ്യല്‍ ഒളിമ്പിക്‌സ് ഭാരത്, സ്‌പെഷ്യല്‍ സ്‌കൂള്‍ എംപ്ലോയീസ് യൂണിയന്‍,അസോസിയേഷന്‍ ഫോര്‍ ദി വെല്‍ഫെയര്‍ ഓഫ്  സ്‌പെഷ്യല്‍ സ്‌കൂള്‍ സ്റ്റാഫ് എന്നീ സംഘടനകളുടെ നേതൃത്വത്തിലാണ്  ഉപവാസം. പരിപാടിയുടെ ഉദ്ഘാടനം ദയാബായി നിര്‍വഹിച്ചു .

 

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.