ഓക്‌സിജന്‍ ബില്ലടയ്ക്കാതെ കുട്ടികള്‍ മരിക്കുമ്പോള്‍ പരസ്യത്തിന് സര്‍ക്കാര്‍ ലക്ഷങ്ങള്‍ മുടക്കുന്നു

പരസ്യങ്ങള്‍ക്കു വേണ്ടി യുപി, കേന്ദ്ര സര്‍ക്കാരുകള്‍ ലക്ഷങ്ങള്‍ ചിലവാക്കുമ്പോഴാണ് ഓക്‌സിജന്‍ ബില്ലടയ്ക്കാത്തതിന്റെ പേരില്‍ 63 കുട്ടികള്‍ മരണപ്പെട്ടതെന്ന് ശശി തരൂര്‍ എംപി. തിരുവനന്തപുരത്ത് ഭിന്നശേഷിക്കാരുടെ അവകാശത്തിനായുള്ള കൂട്ടനടത്തത്തില്‍ പങ്കെടുത്തശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. 

സ്വാതന്ത്ര്യത്തിന്റെ 70-ാം വാര്‍ഷികത്തിലും ഇതുപോലുള്ള വാര്‍ത്തകള്‍ കേള്‍ക്കുന്നതില്‍ ദുഖമുണ്ട്. മരണത്തിന്റെ ഉത്തരവാദിത്തം യു.പി. സര്‍ക്കാരിനാണ്. യു.പി. ആരോഗ്യവകുപ്പും മന്ത്രിയും മറ്റ് ഉദ്യോഗസ്ഥരും ഇതിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

വീഡിയോ - പ്രവീണ്‍ എം.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.