ഡല്‍ഹിയിലെ പോലീസ് സ്‌റ്റേഷനില്‍ ആള്‍ദൈവം രാധേ മായ്ക്ക് വി.ഐ.പി പരിഗണന

രണ്ട് കേസുകള്‍ നേരിടുന്ന വിവാദ ആള്‍ദൈവം രാധേ മായ്ക്ക് ഡല്‍ഹിയിലെ വിവേക് വിഹാര്‍ പോലീസ് സ്‌റ്റേഷനില്‍ രാജകീയ പരിഗണന. സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ അദ്ദേഹത്തിന്റെ ഇരിപ്പിടത്തില്‍ ആള്‍ദൈവത്തെ ഇരുത്തി. അവരുടെ തൊട്ടടുത്ത് കൂപ്പുകൈകളോടെ നില്‍ക്കുന്ന സ്‌റ്റേഷന്‍ ഹൗസ് ഓഫീസറുടെ ചിത്രം എ.എന്‍.ഐ വാര്‍ത്താ ഏജന്‍സി പുറത്തുവിട്ടു. രാധേ മായോടുള്ള ബഹുമാനം പ്രകടിപ്പിക്കാന്‍ അവരുടെ ഷോള്‍ പുതച്ചാണ് സ്റ്റേഷന്‍ ഓഫീസര്‍ നില്‍ക്കുന്നത്. സ്ത്രീധന പീഡനക്കേസില്‍നിന്ന് തന്നെ ഒഴിവാക്കണമെന്ന രാധേ മായുടെ ആവശ്യം കഴിഞ്ഞ മാസം മുംബൈയിലെ കോടതി തള്ളിയിരുന്നു. Read More:

 

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.