ലീഗ് നേതൃത്വത്തിന് കച്ചവടരാഷ്ട്രീയത്തില്‍ മാത്രമാണ് കണ്ണെന്ന് പി.പി.ബഷീര്‍

ലീഗ് നേതൃത്വത്തിന് കച്ചവടരാഷ്ട്രീയത്തില്‍ മാത്രമാണ് കണ്ണെന്ന് വേങ്ങരയിലെ ഇടതുപക്ഷസ്ഥാനാര്‍ത്ഥി അഡ്വ. പി.പി.ബഷീര്‍. ഇ അഹമ്മദിന്റെ മരണം മൂടിവെച്ചത് നേതൃത്വത്തിന്റെ അറിവോടെയാണെന്ന് ലീഗ് അണികള്‍ക്കുതന്നെ പരാതിയുണ്ടെന്ന് അദ്ദേഹം ആരോപിച്ചു. ന്യൂനപക്ഷസംരക്ഷണത്തിനായി ഡല്‍ഹിക്ക് പോയവരുടെ ലക്ഷ്യം മറ്റെന്തോ ആണെന്ന് അദ്ദേഹം ആക്ഷേപിച്ചു. ലീഗ് അണികളുടെ അതൃപ്തി വോട്ടാക്കി മാറ്റാമെന്ന പ്രതീക്ഷയിലാണ് എല്‍.ഡി.എഫിന്റെ പ്രചാരണം. ഇന്ത്യന്‍ തടവുകാരെ മോചിപ്പിക്കുമെന്ന് ഷാര്‍ജാ ഭരണാധികാരി ഉറപ്പുനല്‍കിയതടക്കമുള്ള കാര്യങ്ങള്‍ സര്‍ക്കാര്‍ നേട്ടങ്ങളായി ബഷീര്‍ ഉയര്‍ത്തിക്കാട്ടുന്നു.

 

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.