പാലൂട്ടുന്ന അമ്മയെ ഇരുത്തി കാര്‍ കെട്ടിവലിച്ച പോലീസുകാരന് സസ്‌പെന്‍ഷന്‍

ഏഴുമാസം പ്രായമുള്ള കുഞ്ഞും അമ്മയും കാറിനുള്ളിലിരിക്കെ കാര്‍ കെട്ടിവലിച്ച പോലീസുദ്യോഗസ്ഥനെ മഹാരാഷ്ട്ര പോലീസ് സസ്‌പെന്‍ഡ് ചെയ്തു. കാറിനുള്ളില്‍ അമ്മ കുഞ്ഞിന് പാലു കൊടുത്തു കൊണ്ടിരിക്കെയാണ്  ഗതാഗത നിയമം ലംഘിച്ചുവെന്നാരോപിച്ച് കാര്‍ പോലീസ് കെട്ടി വലിച്ച് കൊണ്ടു പോകുന്നത്. സംഭവത്തിന്റെ വീഡിയോ വ്യാപകമായി ഷെയര്‍  ചെയ്യപ്പെടുകയും മാധ്യമങ്ങളില്‍ വാര്‍ത്തയാവുകയും ചെയ്തതോടെയാണ് പോലീസുദ്യോഗസ്ഥനായ ശശാങ്ക് റാണെയ്‌ക്കെതിരെ പോലീസ് നേതൃത്വം നടപടിയെടുത്തത്. മുംബൈ മാലാഡിലെ എസ് വി റോഡില്‍ വെള്ളിയാഴ്ച്ചയാണ്  സംഭവം. 'ഞാന്‍ കുഞ്ഞിന് പാല് കൊടുക്കുകയാണ്. എന്റെ കുഞ്ഞിന് സുഖമില്ല. ഈ കാര്‍ കെട്ടി വലിക്കുന്നത് നിര്‍ത്താന്‍ നിങ്ങള്‍ പോലീസിനോട് പറയൂ' എന്ന് കാറിനുള്ളിലെ സ്ത്രീ വിളിച്ചു പറയുന്നത് കേള്‍ക്കാം. സ്ത്രീയുടെ നിലവിളി കേട്ട് വഴിയാത്രക്കാര്‍ പോലീസിനെ ചോദ്യം ചെയ്യുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്.

Read More:

 

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.