ക്രിമിനലുകള്‍ സിനിമയില്‍ ഉണ്ടാവുന്നത് നാണക്കേട്-മമ്മൂട്ടി

സിനിമയില്‍ ക്രിമിനലുകള്‍ ഉണ്ടാവുന്നത് നാണക്കേടാണെന്ന് നടന്‍ മമ്മൂട്ടി. കേസിന്റെ ആദ്യം മുതല്‍  അമ്മ ഇരയ്‌ക്കൊപ്പമുണ്ട്. ഇനിയും അത് തുടരും. കഴിഞ്ഞ യോഗത്തിലുണ്ടായ സംഭവങ്ങള്‍ യാദൃശ്ചികമായിരുന്നുവെന്നും മമ്മൂട്ടി പറഞ്ഞു.ദിലീപിനെ അറസ്റ്റ് ചെയ്ത സാഹചര്യത്തില്‍ സംഘടനയുടെ എല്ലാ ഭാരവാഹിത്വത്തില്‍ നിന്നും അദ്ദേഹത്തെ മാറ്റിയിട്ടുണ്ട്. വിശദമായ യോഗം അടുത്ത് തന്നെ ചേരുമെന്നും മമ്മൂട്ടി പറഞ്ഞു.  അമ്മ എക്‌സിക്യുട്ടീവ് യോഗത്തിന് ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു മമ്മൂട്ടി.

 

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.