ദിലീപിനെച്ചൊല്ലി മഹേഷും ബൈജുവും പൊരിഞ്ഞ വാഗ്വാദം

ദിലീപ് വിഷയം ചര്‍ച്ച ചെയ്യുന്നതിനിടെ പൊരിഞ്ഞ വാഗ്വാദത്തിലേര്‍പ്പെട്ട് നടന്‍ മഹേഷും സംവിധായകന്‍ ബൈജു കൊട്ടാരക്കരയും. മാതൃഭൂമി ന്യൂസ് കഴിഞ്ഞദിവസം ജാമ്യത്തിലിറങ്ങി സിനിമാ തലപ്പത്തേക്കോ എന്ന വിഷയത്തില്‍ സംപ്രേഷണം ചെയ്ത സൂപ്പര്‍ പ്രൈം ടൈമിനിടെയായിരുന്നു സംഭവം. മലയാള സിനിമയെക്കുറിച്ച് സജീവമായി സംസാരിക്കാന്‍ ബൈജു കൊട്ടാരക്കര ആരാണെന്നും അദ്ദേഹം കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെ ചെയ്ത ചിത്രത്തിന്റെ പേര് പറയൂ എന്നും മഹേഷ് ചോദിച്ചതാണ് തര്‍ക്കത്തിന്റെ തുടക്കം. മഹേഷിനുമുണ്ടല്ലോ രണ്ട് പെണ്‍മക്കള്‍ എന്ന് ബൈജു കൊട്ടാരക്കരയും തിരിച്ചടിച്ചു. തര്‍ക്കം മൂത്ത് ഒടുക്കം മഹേഷിന്റെ മൈക്കില്‍ നിന്നുള്ള ശബ്ദം കട്ട് ചെയ്യേണ്ട അവസ്ഥവരെ വന്നു.

 

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.