കൊലപാതകമെന്ന് പരാതിപ്പെട്ടിട്ടും പോലീസ് അനങ്ങിയില്ല

കളുടേത് കൊലപാതകമാണെന്ന് പറഞ്ഞിട്ടും പോലീസ് അനങ്ങിയില്ലെന്ന് കുണ്ടറ പെണ്‍കുട്ടിയുടെ അച്ഛന്‍. മാത്രമല്ല പോലീസ് രണ്ടുതവണ തന്നെ മര്‍ദ്ദിച്ചെന്നും പെണ്‍കുട്ടിയുടെ അച്ഛന്‍ പറഞ്ഞു. മാതൃഭൂമി ന്യൂസിന് നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 

കുട്ടി മരിച്ച ദിവസം തന്നെ പോലീസ് സ്‌റ്റേഷനിലെത്തി മരണം കൊലപാതകമാണ് എന്നറിയിച്ചിരുന്നു. എന്നാല്‍ പോലീസത് മുഖവിലയ്‌ക്കെടുത്തില്ല. നുണപരിശോധനയില്‍ സത്യം പുറത്തുവരുമെന്ന് ഭയന്നാണ് അപ്പൂപ്പന്‍ കുറ്റസമ്മതം നടത്തിയതെന്നും പിതാവ് മാതൃഭൂമിയോട് പറഞ്ഞു.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.