കോഴിക്കോട്: പിണറായി വിജയന്‍ സര്‍ക്കാര്‍ ഒമ്പത് മാസംകൊണ്ട് കേരളത്തെ നശിപ്പിച്ചെന്ന് നടിയും എഐസിസി വക്താവുമായ ഖുശ്ബു. കോഴിക്കോട്ട് മാതൃഭൂമി ഡോട്ട് കോമിനോട് സംസാരിക്കുകയായിരുന്നു അവര്‍.

പാതിരാത്രിക്ക് പോലും റോഡിലിറങ്ങി നടക്കേണ്ട സ്ഥിതിയെയാണ് സ്വാതന്ത്ര്യം എന്ന് പറയുന്നത്. എന്നാല്‍ പിണറായി സര്‍ക്കാരിന്റെ ഭരണത്തില്‍ നട്ടുച്ചയ്ക്ക് പോലും പുറത്തിറങ്ങി നടക്കാന്‍ കഴിയാത്ത സ്ഥിതിയാണ്. സാധാരണക്കാര്‍ക്ക് സംരക്ഷണം നല്‍കാനല്ല പോലീസ് ശ്രമിക്കുന്നത്. അതുകൊണ്ട് സാധാരണക്കാര്‍ക്ക് സ്വയം പ്രതിരോധിക്കാനേ സാധിക്കുന്നുള്ളു. ഒരു പെണ്‍കുട്ടി വിവാഹം കഴിഞ്ഞ് പോകുമ്പോള്‍ 'അഡ്ജസ്റ്റ് ചെയ്യാന്‍ പഠിക്കണം' എന്നാണ് വീട്ടുകാര്‍ പോലും പറയുന്നത്. എന്നാല്‍ ശാരീരികമായും മാനസികമായുമുള്ള പീഡനത്തിനെതിരെ, ഇല്ല എന്ന് പറയാന്‍ സ്ത്രീകള്‍ പഠിക്കണം.

സമൂഹവും തങ്ങളുടെ മനസ് അത്തരത്തില്‍ മാറ്റാന്‍ ശ്രമിക്കണമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.